തിരുവല്ല ജെസിഐയുടെ ആഭിമുഖ്യത്തിൽ പരീക്ഷ ഒരുക്ക പരിശീലന പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല ജെസിഐ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 ദിവസങ്ങളിൽ അധികമായി നടന്നുവരുന്ന പരീക്ഷ ഒരുക്ക പരിശീലന പരിപാടി, തിരുവല്ലയിൽ ഉള്ള സ്കൂളുകൾക്ക് നൽകി.
1. എസ്സിഎസ്ഹയർസെക്കൻഡറി സ്കൂൾ
2. സെന്റ്.തോമസ് ഇരുവല്ലിപ്ര
3. ബാലികാമഠം തിരുമൂലപുരം
4. എസ്എൻവി ഇരുവല്ലിപ്ര
5. ശങ്കരമംഗലം കവിയൂർ
6. സിഎംഎസ് മുണ്ടികപ്പള്ളി
7. നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വള്ളംകുളം

തുടങ്ങിയ തിരുവല്ലയിലും തിരുവല്ലയിലെ സമീപ പ്രദേശങ്ങളിലും ഉള്ള പതിനഞ്ചോളം സ്കൂളുകളിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷയുടെ പേടി അകറ്റുവാനും പരീക്ഷയെ അഭിമുഖീകരിക്കുവാനും വിജയത്തിലേക്ക് പോകുവാനും പരീക്ഷ പേടി അകറ്റുന്ന മോട്ടിവേഷൻ ക്ലാസ്സുകളാണ് തിരുവല്ല ജെസിഐയുടെ ആഭിമുഖ്യത്തിൽ നടത്തിയത്. തിരുവല്ല ജെസിഐ പ്രസിഡന്റും ട്രെയിനറുമായ ജെഎഫ്‌പി ജെറി ജോഷി, തിരുവല്ല ജെസിഐ മുൻ പ്രസിഡന്റ് ജെഎഫ്‌പി ശ്യാംകുമാർ എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം കൊടുത്തു.

തിരുവല്ല ജെ സി ഐയുടെ ഭാരവാഹികളായ ദിലീപ് എടത്തല, നിതിൻ, ലിബിൻ, ടോജി സെബാസ്റ്റ്യൻ, സുജിത് കുമാർ, കുര്യൻ തുടങ്ങിയവർ പരിശീലന പരിപാടികളുമായുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു. കഴിഞ്ഞ 10 ദിവസത്തിൽ അധികമായി നടന്നുവരുന്ന പരിശീലന പരിപാടികളിലൂടെ തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും ഉള്ള സ്കൂളുകളിലെ ആയിരത്തിൽ അധികം വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണം, അതുപോലെ പരീക്ഷയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ, പരീക്ഷ ധൈര്യമായി നേരിടാനുള്ള ശക്തിയും പകർന്നുകൊടുക്കുവാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...