പരീക്ഷാ സിലബസ് രഹസ്യ രേഖയല്ല ; പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് പി.എസ്‍.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരീക്ഷാസിലബസ് രഹസ്യരേഖയല്ലെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും അറിയിപ്പ്. പരീക്ഷാ സിലബസ് ചെയർമാൻ അംഗീകരിക്കുന്നതോടുകൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂൺ 3 ന് തന്നെ പരീക്ഷാ സിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്.

അടുത്തദിവസം തന്നെ പി.എസ്.സി. വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ സിലബസുകൾ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനായി മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചാരണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വാർത്തകളിൽ പ്രചരിക്കുന്നതുപോലെ പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...