കൊടകര കുഴല്‍പ്പണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി ജെ പി പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് വിശദമായും വ്യക്തമായും അന്വേഷിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് വരെയെത്താമെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ എം പി.

സംസ്ഥാന ഭരണ നേതൃത്വം വരെ പ്രതിക്കൂട്ടിലാകാവുന്ന സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമ്പോഴാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിലേക്ക് നീളാവുന്ന കുഴല്‍പ്പണക്കേസിന്റെ അന്വേഷണം സംസ്ഥാനത്ത് നടക്കുന്നത്. ഈയവസരത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകാം.

ഇതില്ലാതാക്കാനാണ് സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച പ്രഗത്ഭനായ ജഡ്ജിയുടെ നേതൃത്വത്തില്‍ കൊടകര കുഴല്‍പ്പണകേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുരേന്ദ്രനെതിരെയുള്ള അന്വേഷണം പി എയില്‍ അവസാനിക്കുമോയെന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പ് നടന്നയിടങ്ങളിലെല്ലാം കോടികളാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഒഴുക്കിയത്. കേരളത്തില്‍ മാത്രമല്ല ബംഗാളിലും പണമൊഴുക്കി.

ബി ജെ പി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്ടര്‍ യാത്ര ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കണം. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയിട്ടുണ്ട്. കോപ്ടര്‍ യാത്രയില്‍ ഹവാല പണം കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...