പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 588 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതത്തോട് താമസിക്കുന്ന വാസന്തിയുടെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗവി വനമേഖലയിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വാറ്റ് ചാരായം വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധനാ സമയത്ത് വാസന്തി വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ക്കെതിരെ എക്സൈസ് കേസെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























