അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തി ; ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ധാക്ക സ്വദേശിനിയാണ് അറസ്റ്റിലായത്. അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ അനധികൃതമായി പറക്കുന്നു എന്നുള്ള വിവരത്തെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോമോ മുസ്തഫ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. മണ്ഡവാലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്തെത്തിയതും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും.

യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇവർ ബംഗ്ലാദേശിൽ ഒരു സ്റ്റുഡിയോ നടത്തിയിരുന്നതായും മെയ് മുതൽ ആറ് മാസത്തെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് എത്തിയതാണെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...