കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോർഡ് ലാഭം ; അറ്റാദായവും പ്രവർത്തന ലാഭവും കുത്തനെ ഉയർന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോർഡ് ലാഭം. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം 521.50 കോടി രൂപയുടെ പ്രവർത്തന ലാഭവും, 267.17 കോടി രൂപയുടെ അറ്റാദായവും കമ്പനി നേടിയിട്ടുണ്ട്. കോവിഡ് മഹാമാരി നിലനിൽക്കുന്ന 2020-21 കാലയളവിൽ 85.10 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. എന്നാൽ, കോവിഡ് വിട്ടകന്നതോടെ പ്രവർത്തന രംഗത്ത് മികച്ച പ്രകടനമാണ് സിയാൽ കാഴ്ചവെച്ചത്.

കോവിഡിന് ശേഷം കമ്പനി മുന്നോട്ടുവച്ച പ്രവർത്തന പുനക്രമീകരണങ്ങളുടെ ഫലമായി 2021-22 സാമ്പത്തിക വർഷം 22.45 കോടി രൂപയുടെ ലാഭം നേടിയിരുന്നു. 2022-23 കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 770.90 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. ഉയർന്ന ലാഭം കൈവരിച്ചതോടെ ഇത്തവണ നിക്ഷേപകർക്ക് 35 ശതമാനമാണ് ലാഭവിഹിതം നൽകുക. രജത ജൂബിലി വർഷത്തിൽ സിയാൽ കമ്പനികളുടെ മൊത്ത വരുമാനം 1,000 കോടി രൂപയാക്കി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്. ഇതിനോടൊപ്പം ടെർമിനൽ അടക്കമുള്ള 5 മെഗാ പദ്ധതികൾക്ക് സെപ്റ്റംബറിൽ തുടക്കമിടുന്നതാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...