എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവ് ; കര്‍ശന പരിശോധനയുമായി വിവിധ വകുപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലയില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍, സംശയാസ്പദമായ സാഹചര്യങ്ങളില്‍ നടപടി എടുക്കുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീം എന്നിവയെ നിയോഗിച്ചിട്ടുണ്ട്.

മദ്യ ഉല്‍പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകളും നടത്തും. രാത്രികാലങ്ങളില്‍ വാഹനപരിശോധനയും ജില്ലയിലെ പ്രധാന പാതകളില്‍ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിക്കും. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന എന്നിവ തടയും. മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍റൂം- 04682222873, ടോള്‍ഫ്രീ നമ്പര്‍- 1055, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട-9447178055, അസി.എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9496002863, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട- 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട-9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍ – 9400069464
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി – 9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി- 9400069470,എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , തിരുവല്ല- 9400069472,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട- 9400069476,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് കോന്നി – 9400069477,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി- 9400069478, എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 9400069479,എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍- 9400069475, എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി- 9400069480,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല -9400069481.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...