സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്‌സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്‌സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെവ്കോയുടെ അങ്ങാടിപ്പുറം വെയര്‍ഹൗസിലെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചുമതലയും ഇന്‍സ്പെക്ടര്‍ വഹിച്ചിരുന്നു. വെയര്‍ഹൗസിലെ ആറു പേര്‍ക്കു നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്നാണ് സിഐയ്ക്കും ഡ്രൈവര്‍ക്കും ഒരു സിവില്‍ എക്‌സൈസ് ഓഫിസര്‍ക്കും രോഗം ഉണ്ടായതെന്നാണ് നിഗമനം.

രണ്ടുദിവസം മുമ്പ് സ്രവം പരിശോധനയ്‌ക്കെടുത്തതിന്റെ ഫലം വെള്ളിയാഴ്ചയാണ് വന്നത്. ഇതേ ത്തുടര്‍ന്ന് സര്‍ക്കിള്‍ ഓഫീസിലെ ആറു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. അണുനശീകരണത്തിനുശേഷം ഓഫിസ് മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട് ലെറ്റിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...