സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് : ടി.പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലര്‍ക്ക് സഹിക്കാനേ കഴിയുന്നില്ല. അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ ലൈഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഭവനസമുച്ചയം നിര്‍മ്മിച്ച്‌ കൈമാറാനാണ് റെഡ് ക്രസന്‍റുമായി ധാരണയിലെത്തിയത്. റെഡ്ക്രസന്‍റുമായി ലൈഫ് മിഷന്‍ പണമിടപാട് നടത്തിയിട്ടില്ല. നിര്‍മ്മാണത്തിനുള്ള ഏജന്‍സിയെ നിശ്ചയിച്ചതും അവരുമായി സാമ്പത്തിക ഇടപാട് നടത്തുന്നതും പദ്ധതി സ്പോണ്‍സര്‍ ചെയ്ത റെഡ്ക്രസന്റ്  നേരിട്ടാണ്. എന്നിട്ടും വസ്തുതകള്‍ മറച്ചുവെച്ച്‌ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്റെ  വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ  പിന്തുണ വര്‍ധിക്കുകയാണ്. ഇതില്‍ പരിഭ്രാന്തി പൂണ്ട് രൂപപ്പെട്ട പുതിയ കൂട്ടായ്മ ജനക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെച്ച്‌ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ  വികസനത്തിനും സാധാരണക്കാരുടെ ജീവിതഭദ്രതയ്ക്കും നേരെയാണ് ഇവരുടെ വെല്ലുവിളി. സംസ്ഥാനത്തിനു ലഭിക്കുന്ന സഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ തീവ്ര കുപ്രചാരണദൗത്യം. കള്ളക്കഥകള്‍ കൊണ്ട്  തുറന്നുകാട്ടപ്പെട്ടിട്ടും കൂസലില്ലാതെ ഇവര്‍ പ്രചാരവേല തുടരുകയാണ്. ഇതൂകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവര്‍ സര്‍ക്കാരിന്റെ  ക്ഷേമ-വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നും കള്ള പ്രചരണങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന്   വൈകാതെ തെളിയുമെന്നും മന്ത്രി ടി പി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...