ദുബായിൽ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ദുബായി: ദുബായിൽ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായിലെ അൽ ബ‍ർഷയിലുണ്ടായ സംഭവത്തിൽ ഏഷ്യക്കാരനാണ് മരിച്ചത്. പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ദുബായ് മറീനയിലും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു ടവറിന്റെ മുൻഭാഗത്ത് പ്രതിരോധ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിക്കുന്നത്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്നും പ്രതിരോധ മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...