പശ്ചിമേഷ്യയിലെ സംഘ‍ർഷത്തിൽ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘ‍ർഷത്തിൽ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ. ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് ‘കൊന്നു’ എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം. ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന് ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇറാൻ പ്രസിഡന്റ് നൽകിയത് . അമേരിക്കയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തടയണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നൽകരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിൽ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി. മരണപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പശ്ചിമേഷ്യൻ സംഘർഷം എട്ട് ദിവസം പിന്നിട്ടപ്പോൾ ഇറാൻ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അലി ലറിജാനിയുടെ ഗുരുതര ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....