ഫെയർ ഫീൽഡ് കായിക പദ്ധതിക്ക് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രൈമറി ക്ലാസ്സുകളിൽ തന്നെ കുട്ടികൾക്ക് ശാസ്ത്രീയമായ കായിക പരിശീലനം നൽകി കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ ലക്ഷ്യമിട്ടുള്ള ഫെയർ ഫീൽഡ് കായിക പദ്ധതിക്ക് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ഫെയർ ഫീൽഡ് മിനിസ്ട്രീസ് ഔട്ട്‌ റീച്ച് കോർഡിനേറ്റർ പി ടി ജൂലിയൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ ഷൈനി ജോർജ്‌ അധ്യക്ഷത വഹിച്ചു. ചിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫെയർ ഫീൽഡ് മിനിസ്ട്രീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് എന്നിവയിലാണ് ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുക. ഇതിലേക്കാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ മിനിസ്ട്രി സ്കൂളിൽ എത്തിച്ചു. ഗ്രാമ പ്രദേശങ്ങളിലെ കുട്ടികൾക്ക് ചിട്ടയായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി ദേശീയ നിലവാരത്തിലുള്ള കായിക പ്രതിഭകളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെയർ ഫീൽഡ് മിനിസ്ട്രീസ് ചെയർമാൻ ഡോ. തോമസ് വർഗീസ് വെട്ടുകുഴിയിൽ പറഞ്ഞു. അവധിക്കാലത്ത് പ്രത്യേക പരിശീലന ക്യാമ്പും സംഘടിപ്പിക്കും. കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് മികച്ച കായിക പരിശീലകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...