വ്യാജവക്കീല്‍ കീഴടങ്ങാന്‍ കോടതിയിലെത്തി ; ജാമ്യമില്ലാ വകുപ്പുകളുണ്ടെന്നറിഞ്ഞ് മുങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹൈക്കോടതിയില്‍ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ (27) കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി. തനിക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് സെസി കോടതിയില്‍ ഹാജരാകാതെ കടന്നത്.

ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടിയിരുന്നത്. പകരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ കോടതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ സെസി ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞപ്പോള്‍ കോടതിക്കു പിന്നിലെ വഴിയില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി പോകുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. അഭിഭാഷകരുടെ പരാതിയിലാണ് കേസ്.

ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി കോടതിയില്‍ എത്തിയതെന്നാണ് വിവരം. എല്‍.എല്‍.ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി രണ്ടര വര്‍ഷത്തോളം അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയില്‍ സെസി സേവ്യറിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്.

സെസി മാര്‍ച്ചില്‍ നാടുവിട്ടെന്നാണു പോലീസ് കരുതിയിരുന്നത്. എന്നാല്‍ അതിനുശേഷം നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലാണു ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുമ്പുവരെ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞത്. സെസി അംഗത്വം നേടാന്‍ നല്‍കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...