വാഴമുട്ടത്ത് പലചരക്ക് കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പലചരക്ക് കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പുനലൂര്‍ മുരളീമന്ദിരം വീട്ടില്‍ ചന്ദ്രകുമാര്‍ (47) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് വാഴമുട്ടത്തായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. ആലുവിളതെക്ക് റോബിന്‍ റോയിയുടെ കടയില്‍ ആഢംബര കാറിലെത്തിയ ചന്ദ്രകുമാര്‍ വിലകൂടിയ സിഗരറ്റ് ആവശ്യപ്പെട്ടു. ഇതെടുക്കാനായി റോബിന്‍ തിരിഞ്ഞപ്പോള്‍ മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോണും മേശയില്‍ നിന്ന് 15000 രൂപയും ഇയാള്‍ മോഷ്ടിച്ചു.

ഇയാള്‍ പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ഫോണ്‍ നഷ്ടമായത് റോബിന്‍ അറിഞ്ഞത്. മേശതുറന്ന് നോക്കുമ്പോള്‍ പണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് റോബിന്‍ പത്തനംതിട്ട പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ ഇയാളെ പത്തനാപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...