ടാർ മിക്സിങ് യൂണിറ്റിന് വ്യാജ ലൈസൻസ് നൽകിയ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : മേപ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിങ് യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്ന വ്യാജ ലൈസന്‍സ് നിര്‍മിച്ച്‌ നല്‍കിയ ക്ലര്‍ക്ക് അറസ്റ്റില്‍. പഞ്ചായത്ത് ലൈസന്‍സ് വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് കൊടുവള്ളി വാവാട് മെട്ടമ്മല്‍ വീട്ടിലെ കെ.എ. ജിയാസി(42)നെയാണ് മേപ്പാടി എസ്.ഐ സിറാജും സംഘവും അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടാര്‍ മിക്സിങ് യൂണിറ്റിന്‍റെ ലൈസന്‍സ് കാലാവധി മൂന്ന് മാസമാണ്. ഇതിന് 12500 രൂപയാണ് ഫീസായി പഞ്ചായത്തിന് നല്‍കേണ്ടത്.

പഞ്ചായത്ത് അറിയാതെ ലൈസന്‍സ് നല്‍കി ഈ തുക ജിയാസ് കൈക്കൂലിയായി സ്വീകരിക്കുകയായിരുന്നു. സെക്രട്ടറിയുടെ ഒപ്പ് ജിയാസ് സ്വയം ഇടുകയായിരുന്നു. പ്രതിയുടെ ഭാര്യാ വീട്ടില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ നജീബ്, സി.പി.ഒമാരായ പ്രശാന്ത്, ശ്രീജിത്ത്, സാഹിര്‍ അഹമ്മദ്, ഫൈറൂസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...