മല്ലപ്പള്ളി താലൂക്കില്‍ പൈപ്പ് പൊട്ടൽ നിത്യ സംഭവം ; റോഡുകളുടെ തകർച്ച വേഗത്തിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ പണികൾ പൂർത്തികരിച്ച താലൂക്കിലെ മിക്ക റോഡുകളുടെയും തകർച്ച വേഗത്തിലാകുന്നു. പല റോഡുകളിലും വാട്ടർ അതോറിറ്റിയുടെ കുടിവെളള പൈപ്പ് ലൈനുകൾ പൊട്ടൽ പതിവായിരിക്കുകയാണ്. മിക്ക റോഡുകളും വെട്ടിപൊളിക്കുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം കീഴ് വായ്പ്പൂര് സ്റ്റോർ മുക്ക് കൊറ്റൻ കുടി റോഡിലും കോട്ടാങ്ങൽ – പാടി മൺ ജേക്കബ്സ് റോഡിലും പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിപൊളിക്കലും ആരംഭിച്ചു. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലും വലിയ കുഴിയാണ് പൈപ്പ് ലൈനിലെ തകരാർ പരിഹരികുന്നതിന് നിർമ്മിക്കുന്നത്.

പൈപ്പ് ലൈനുകളും മറ്റും സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപൊളിക്കാത്ത രീതിയിലായിരുന്നു നിർമ്മാണം, എന്നാൽ നിർമ്മാണം പൂർത്തിയായതോടെ ജലസേചന വകുപ്പ് തങ്ങളുടെ പണിയുമായി രംഗത്തെത്തി. പൂർണ്ണമായും തകർന്ന് കാൽനടയാത്ര പോലും ദുസഹമായിരുന്ന റോഡ് നിണ്ട നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ഒടിവിൽ ഉന്നതനിലവാരത്തിൽ ഉയർത്തി പണികൾ പൂർത്തികരിച്ച പാടി മൺ – കോട്ടാങ്ങൽ റോഡിൽ ശാസ്താംകോയിൽ യത്തീംഖാന പടിമുതൽ കുളങ്ങരക്കാവ് ക്ഷേത്രം പടിവരെ ഏഴിടത്താണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ കുഴിയെടുത്തത്. ഒരോ കുഴിയും നികത്തി കഴിയും മുൻപേ തൊട്ടടുത്ത് അടുത്ത കുഴിയെടുക്കേണ്ട അവസ്ഥയിലാണ്. പെപ്പ് പൊട്ടൽ റോഡുകളുടെ നാശത്തിന് ഒരു ശാപമാകുകയാണ്. ഇത്തരം നടപടികൾ അവസാനിപ്പിച്ച് റോഡുകൾ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...