വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടന്നു ; മലയാളികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെ തിരച്ചില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി :വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടന്ന മലയാളികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസി‍ന്റെ തിരച്ചില്‍. വ്യാജ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി ഗുണ്ടല്‍പേട്ടിലെ മൂലഹള്ള ചെക്ക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ നാലുപേര്‍ക്കെതിരെ കേസെടുത്തു. വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് ഗുണ്ടല്‍പേട്ട് പോലീസ്​ കേസെടുത്തത്​. കര്‍ണാടകയിലേക്കു കടക്കാനായി കഴിഞ്ഞ ദിവസം ഇവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലെ ഐ.ഡി നമ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലേക്ക് പോകാന്‍ രണ്ടു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരായാലും ഇതു വേണം. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് ഏതാനും യുവാക്കള്‍ അതിര്‍ത്തി കടന്നിട്ടുള്ളതെന്ന് മൂലഹള്ള ചെക്ക്പോസ്റ്റ് അധികൃതര്‍ പറയുന്നു. ഇവരെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...