എറണാകുളം ന​ഗ​ര​ത്തി​ൽ​നി​ന്ന് ആ​റ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : എറണാകുളം ന​ഗ​ര​ത്തി​ൽ​നി​ന്ന് ആ​റ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​രു​ങ്ങി എ​ക്സൈ​സ്.‌ പി​ടി​ച്ചെ​ടു​ത്ത  വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ സെ​ൻ​ട്ര​ൽ എ​ക്സൈ​സി​ന് കൈ​മാ​റു​മെ​ന്നും വ്യാ​ജ സി​ഗ​ര​റ്റ് മാ​ഫി​യ​യ്ക്കെ​തി​രെ പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പീ​ക​രി​ച്ചു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.  എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തി​ന്റെ  മേ​ൽ​നോ​ട്ട​ത്തി​ൽ  ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ സി​ഗ​ര​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ലു​ണ്ട്.

ഹൈ​ക്കോ​ട​തി ജ​ങ്ഷ​ൻ, ഇ​ട​പ്പ​ള്ളി, തേ​വ​ര, എ​സ്ആ​ർ​എം റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നു​മാ​ണ് കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള ലോ​ബി​ക​ളാ​ണ് സി​ഗ​ര​റ്റ് ക​ട​ത്തി​നു പി​റ​കി​ലെ​ന്നാ​ണ് വി​വ​രം. ന​ഗ​ര​ത്തി​ലെ 50 ക​ട​ക​ളി​ൽ​നി​ന്ന് വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ട്രെ​യി​ൻ മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച ശേ​ഷം ബേ​ക്ക​റി വാ​ഹ​ന​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​മാ​ർ​ഗം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. സാ​ധാ​ര​ണ സി​ഗ​ര​റ്റി​നേ​ക്കാ​ൾ നി​ക്കോ​ട്ടി​ന്റെ  അ​ള​വ് വ്യാ​ജ സി​ഗ​ര​റ്റു​ക​ളി​ൽ കൂ​ടു​ത​ലാ​ണ്.

സാ​ധാ​ര​ണ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ​ക്കു മു​ക​ളി​ൽ പ​തി​ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും വ്യാ​ജ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളി​ൽ ഉ​ണ്ടാ​കാ​റി​ല്ല.  പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ സി​ഗ​ര​റ്റി​ൽ നി​ർ​മാ​ണ തീ​യ​തി 2012 എ​ന്നാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സ​ജി​ത്കു​മാ​ർ,  എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു, ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​രാ​ജ്, തൃ​പ്പൂ​ണി​ത്തു​റ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വ​ർ​ഗീ​സ്, എ​റ​ണാ​കു​ളം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ കു​മാ​ർ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജോ​ർ​ജ് ജോ​സ​ഫ്, പ്ര​മോ​ദ്, പി.​എ​ൽ. ജോ​ർ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റൂ​ബ​ൻ, വി​പി​ൻ ദാ​സ്, സ​ജി​ത, അ​നീ​ഷ് കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...