കള്ളനോട്ട് കേസ് ; ചിറ്റയം ഗോപകുമാറിൻ്റെ എം എൽ എയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണം : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

അടൂർ: തിരുവല്ലയിൽ നിന്ന് പിടികൂടിയ കള്ളവോട്ട് സംഘത്തിന് പിന്നിൽ ഉന്നതരുടെ പങ്കുണ്ടെന്നും ഗോപകുമാറിൻ്റെ എം എൽ എയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു.

കള്ളനോട്ട് കേസിൽ ചിറ്റയം ഗോപകുമാർ എം എൽ എയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ അടൂർ മേഖല കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടൽ ഉണ്ടാകാത്ത അന്വേഷണ ഏജൻസി അന്വേഷണം നടത്തണം.

പ്രതികളുടെ ഫോൺ കോളുകൾ കൃത്യമായി പരിശോധിക്കണം. ഇടപാടുകാർ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എൽ എയും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണം. തട്ടിപ്പിനായി എം എൽ എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപെടേണ്ടതാണന്നും അൻസാരി ഏനാത്ത് പറഞ്ഞു. അടൂർ ഗാന്ധി പാർക്കിൽ നിന്ന് തുടങ്ങിയ മാർച്ച് എം എൽ എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. അടൂർ മേഖല പ്രസിഡൻ്റ് അൽ അമീൻ മണ്ണടി, പള്ളിക്കൽ പഞ്ചായത്തംഗം ഷാജി പഴകുളം, അബ്ദുൽ ലത്തിഫ് ഏഴംകുളം സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...