കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് : ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഡിജിപി എന്നിവരോട് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്‌ നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഡിജിപി എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കെപിസിസി സെക്രട്ടറി നൗഷാദ് അലി അഡ്വക്കറ്റ് അനൂപ് വി നായര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കേസിലെ ആറു മുതല്‍ 11 വരെ എതിര്‍കക്ഷികളായ മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഡ്രൈവര്‍ എ ജി ഹമീദ്, സിവില്‍ പോലീസ് ഓഫീസര്‍മായ ഹരിലാല്‍, മുരളി, എഎസ്‌ഐ വിനോദ്, കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാവന്‍ പ്രത്യേക ദൂതന്‍ വഴി കോടതി നോട്ടീസ് പുറപ്പെടുവിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ആഗസ്ത് 18 നു മലപ്പുറം ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗവും നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...