Saturday, May 4, 2024 2:38 am

ഡോക്ടറുടെ തലയിൽ ഫാൻ വീണു ; ആശുപത്രിയിൽ ഹെൽമെറ്റ് ധരിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ ജൂനിയർ ഡോക്ടർമാരുടെ വ്യത്യസ്ത പ്രതിഷേധം. ഡ്യൂട്ടിക്കിടെ ഹെൽമെറ്റ് ധരിച്ചാണ് ഡോക്ടർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒസ്മാനിയ ജനറൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു.

ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ജൂനിയർ ഡോക്ടർമാരുടെ സംഘം ആവശ്യപ്പെട്ടു. ജീവൻ അപകടത്തിലാക്കി പ്രവർത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടിയാണ്. ജോലി ചെയ്യുന്നതിൽ തടസ്സമാകുമെന്നതിനാൽ ഇക്കാര്യം പരിശോധിക്കണമെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു.

“ഇത്തരം അപകടം ആശുപത്രിയിൽ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു. ഇതുവരെ ജീവനക്കാർക്കോ രോഗികൾക്കോ ​​മാരകമായ പരുക്കുകൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങൾ ആവർത്തിച്ചാൽ അധികാരികൾ ഉത്തരം പറയേണ്ടിവരും” സൂപ്രണ്ടിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...