ഭാവനയുടെ പുത്തന്‍ സെല്‍ഫി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

കോടി ക്ലബ്ബുകളുടെ കാലം തുടങ്ങും മുൻപേ മലയാള സിനിമയിൽ വളരെ മികച്ച ബോക്സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ച നായികയാണ് ഭാവന. സീനിയർ താരമാണെങ്കിലും ഇന്നും യുവത്വം കാത്തുസൂക്ഷിച്ച് മലയാള സിനിമയിൽ സജീവമായി ഭാവന അഭിനയരംഗത്ത് ഉണ്ട്. പക്ഷേ സിനിമ കാണുന്നതിനേക്കാൾ ഏറെ ആരാധകർ ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കാണുന്നുണ്ടാകും. രണ്ടു മില്യൺ ഫോളോവേഴ്സ് ആണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പേജിനുള്ളത്. ഇന്നും ഭാവന അവർക്ക് മുന്നിലേക്ക് തന്റെ കുറച്ചു ചിത്രങ്ങളുമായി വന്നിട്ടുണ്ട്. നവരാത്രി ആരംഭിച്ചുവെങ്കിലും ഇതിപ്പോ നവരാത്രി സ്പെഷ്യൽ ചിത്രങ്ങൾ ഒന്നുമല്ല ഭാവനയുടെ പോസ്റ്റിൽ. വെറുതേ വീട്ടിലിരുന്നപ്പോഴോ മറ്റോ ഭാവന തന്റെ ഫോണെടുത്ത് ക്ലിക്ക് ചെയ്ത് കുറച്ച് സെൽഫികൾ മാത്രമാണ്. തൂവെള്ള നിറമുള്ള വസ്ത്രവും മുഖത്ത് മിനിമൽ മേക്കപ്പും ആണ് ഭാവനയുടെ ആടയാഭരണങ്ങൾ. വലിയ ആഘോഷം ഒന്നുമില്ലാത്ത ഒരു ക്യാപ്ഷൻ ഈ ചിത്രങ്ങളുടെ കൂടെയുണ്ട് .

‘ഇന്നലെ ഞാൻ ഒന്നും ചെയ്തില്ല, ഇന്ന് ഞാൻ ഇന്നലെ ചെയ്തത് പൂർത്തിയാക്കുന്നു’ എന്നാണ് ഭാവന നൽകിയിട്ടുള്ള ക്യാപ്ഷൻ. ഇതിന്റെ കൂടെ മൂന്ന് ഇമോജികളും കാണാം. ലൈറ്റും സോഫയുമാണ് അതിലൊന്ന് എന്ന് മനസിലാക്കാം. മറ്റൊന്ന് ഒരു വാഹനമാണ്. നടുവിൽ പെയിന്റിംഗ് ബോർഡ് പോലെ തോന്നുന്ന ഒരു ഇമോജിയാണ്. കഴിഞ്ഞ ദിവസം എന്തൊക്കെ ചെയ്തു എന്നാണ് ഭാവന ഇമോജികൾ പോസ്റ്റ് ചെയ്തത് കൊണ്ട് ഉദ്ദേശിക്കുന്നത്. രസകരമായ ക്യാപ്ഷനുമായി ആരാധകർ മാത്രമല്ല സുഹൃത്തായ രമ്യ നമ്പീശനും വന്നിരിക്കുന്നു. ചില ക്യാപ്ഷനുകൾ കണ്ട് ഭാവനയ്ക്ക് തന്നെ മറുപടി കൊടുക്കാതിരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവം.

എന്നാലും എന്തായിരിക്കും ഭാവന ഇങ്ങനെ രണ്ടു ദിവസം എടുത്തു ചെയ്തത് എന്നാലോചിക്കാൻ സമയമുണ്ട്. ഇംഗ്ലീഷ് നല്ലതുപോലെ മനസിലാകുന്നവർക്ക് നായിക ഉദ്ദേശിച്ച കാര്യം എളുപ്പം പിടികിട്ടും. കാര്യം ഒരാൾക്ക് എന്തായാലും എളുപ്പം കത്തി. ഭാവനയുടെ തമിഴ് ആരാധകനാണ് കക്ഷി. പറയാനുള്ള കാര്യം തമിഴ് ഭാഷയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം. വെറുതേ കിടന്നുറങ്ങി എന്ന് പറയുന്നതിന് ഇങ്ങനെ ഒരു ക്യാപ്ഷനോ എന്നാണ് ചോദ്യം. ഇത് കണ്ട ഭാവനയ്ക്ക് ഒരു ലാഫിങ് ഇമോജി പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിച്ചില്ല. താരം ആരാധകർക്ക് അത്രയേറെ പ്രാധാന്യം നൽകുന്നു എന്നാണ് അവരുടെ ക്യാപ്ഷനുകൾക്കുള്ള പ്രതികരണത്തിൽ നിന്നും മനസിലാക്കേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...