കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കർഷകർ വലയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലയുകയാണ് കർഷകർ. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും കടമ്പകൾ കഠിനമാണ്. പന്നിയെ വെടിവെച്ചിട്ടാലും തീരാത്ത സങ്കീർണ്ണതകളിലാണ് കർഷകർ. കയ്യില്‍ ലൈസന്‍സുള്ള ഒരു തോക്കും കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതിയും കര്‍ഷകന്‍ തന്നെ സംഘടിപ്പിക്കാമെന്നുവെച്ചാലോ അതിനും വർഷങ്ങളോളം കാത്തിരിക്കണം. അത് വരെയുള്ള നഷ്ടവും സഹിക്കണം.

പന്നി എന്തായാലും അതുവരെ കാത്തിരിക്കില്ല. ഇതു കൊണ്ടും പ്രശ്‌നം തീരുന്നില്ല. വെടിവെക്കാന്‍ പോകുന്ന കാട്ടുപന്നി മുലയൂട്ടുന്നതല്ലെന്ന് ഉറപ്പുവരുത്തണം. വെടിയേല്‍ക്കുന്നത് കാടിന്റെ അതിരിന് പുറത്താണെന്ന് ഉറപ്പ് വരുത്തണം. രാത്രി മുഴുവന്‍ വെടിവെച്ചിട്ട പന്നിയുടെ ജഡത്തിന് കാവലിരിക്കണം. പിറ്റേന്ന് ഉദ്യോഗസ്ഥരെത്തുന്നത് വരെ പന്നിയുടെ ദേഹത്ത് നിന്ന് ഒരു കഷ്ണം മാംസം എങ്കിലും അടർന്നാൽ കര്‍ഷകന്‍ അഴിയെണ്ണേണ്ടി വരും.

2017 മുതല്‍ 2021 വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6087 കാട്ടുപന്നിയാക്രമണങ്ങള്‍ ആണ്. പന്നിയാക്രമണത്തിൽ പരിഹാരത്തിനായി സർക്കാരിന് ആകെ കിട്ടിയത് 10,669 അപേക്ഷകള്‍. ഇതില്‍ 6651 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ചുരുക്കത്തിൽ ഒരു ഉത്തരവ് കൊണ്ട് കർഷകന്റെ ഉറക്കം നഷ്ടപ്പെട്ടത് മാത്രം മെച്ചം. ഇങ്ങനെ ജീവനും ജീവിതോപാധിയും നഷ്ടപ്പെട്ട്, വന്യമൃഗാക്രമണങ്ങൾ മൂലം ആളൊഴി‌ഞ്ഞ ഗ്രാമങ്ങൾ ഒന്നും രണ്ടുമല്ല എന്നതാണ് യാഥാർത്ഥ്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...