കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം ; സുരേഷ് ഗോപിക്കെതിരെ പ്രകടനം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ പ്രകടനവുമായി കര്‍ഷകസംഘം പ്രവര്‍ത്തകര്‍. സുരേഷ് ഗോപി കര്‍ഷക സമരത്തെയും കര്‍ഷകരെയും അവഹേളിച്ചെന്നാക്ഷേപിച്ചാണ് സ്വരാജ് റൗണ്ടില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായത്. കര്‍ഷക നിയമം പിൻവലിച്ചതില്‍ തനിക്കുളള ദുഖം രേഖപ്പെടുത്തിയ സുരേഷ് ഗോപി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവുമായി നഗരത്തില്‍ ഇറങ്ങിയത്.പാറമേക്കാവ് ക്ഷേത്രം മുതല്‍ കോര്‍പ്പറേഷൻ ഓഫീസ് വരെയായിരുന്നു പ്രകടനം. കര്‍ഷകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിൻവലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നാണ് ആവശ്യം. സുരേഷ് ഗോപി മാപ്പ് പറയും വരെ സമരവുമായി മുന്നോട്ടു പോകാനാണ് കര്‍ഷകസംഘത്തിൻറെ തീരുമാനം. കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.

സുരേഷ് ​ഗോപിയുടെ വാക്കുകൾ – 
യുപി ബോർഡറിൽ കർഷകർക്ക് കഞ്ഞിവയ്ക്കാൻ പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട്. ഇവരൊക്കെ കർഷകരോടൊക്കെ എന്ത് ഉത്തരം പറയും എന്ന് ഉത്തരം പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. അതങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അതിനായി ജനങ്ങളും കർഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ, ആ നിലയിലേക്ക് പോകും കാര്യങ്ങൾ. 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...