അമിത്ഷാ അഹങ്കാരം ഉപേക്ഷിക്കണം ; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് അമിത് ഷാ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നിഷേധിച്ച് കര്‍ഷക സംഘടനകള്‍. ഡിസംബര്‍ മൂന്നിനു കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. അതിനു മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കര്‍ഷകര്‍ സമരം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഡല്‍ഹി നിരന്‍കരി മൈതാനത്തേക്ക് സമരം മാറ്റണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളും വളയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. വ്യവസ്ഥകളും കൊണ്ടല്ല തുറന്ന മനസ്സോടെയാണ് ചര്‍ച്ചയ്ക്ക് വരേണ്ടതെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. കര്‍ഷകര്‍ സമരം നടത്തുന്ന സ്ഥലത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ വന്നാല്‍ മാത്രം ചര്‍ച്ചയെന്നാണ് കര്‍ഷകരുടെ നിലപാട്. സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ എല്ലാ ഭാഗങ്ങളും വളയാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ വേണ്ടി മാത്രം ചര്‍ച്ച നടത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കാര്‍ഷിക നിയമത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....