ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് ; ബോര്‍ഡ് അംഗങ്ങളും പ്രതികളാകും

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് ​: ഫാഷന്‍ ഗോള്‍ഡ്​ പണം നിക്ഷേപ തട്ടിപ്പു കേസില്‍ കമ്പനിയും ഡയറക്ടര്‍ ബോര്‍ഡ്​ അംഗങ്ങളും പ്രതികളായേക്കും. ഡയറക്ടര്‍ ബോര്‍ഡ്​ അംഗങ്ങളെ പ്രതിയാക്കുന്നത്​ അന്വേഷണത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്നാണ്​ ക്രൈംബ്രാഞ്ച്​ നിരീക്ഷിക്കുന്നത്​. അതിനുള്ള നിയമവശങ്ങള്‍ ക്രൈംബ്രാഞ്ച്​ പരിശോധിച്ചുവരുകയാണ്​. അങ്ങനെയെങ്കില്‍ പല ഘട്ടങ്ങളിലായി ഡയറക്​ടര്‍ ബോര്‍ഡ്​ അംഗങ്ങളായിരുന്ന 20ഓളം പേര്‍ പ്രതികളാകും. കേസ്​ ഒത്തുതീര്‍പ്പാക്കാനുള്ള ഉത്തരവാദിത്തം ഇവരിലേക്ക്​ വന്നുചേരും. 176 കേസുകള്‍ നാലു യൂണിറ്റുകളിലായാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്നത്​. തിരുവനന്തപുരം സ്വര്‍ണക്കടത്ത്​ വിവാദങ്ങള്‍ക്ക്​ തടയിടാന്‍ സര്‍ക്കാര്‍ ഇടപെട്ട്​ തയാറാക്കിയ കേസ്​ എന്ന്​ ആരോപണം ഉയര്‍ന്ന ഫാഷന്‍ ഗോള്‍ഡ്​ കേസ്​ ക്രൈം ബ്രാഞ്ചിന്റെ കോഴിക്കോടുവരെയുള്ള യൂണിറ്റിനെ വട്ടംകറക്കിക്കൊണ്ടിരിക്കുകയാണ്.​ നാലുപേര്‍ പ്രതികളായ കേസില്‍ രണ്ടുപേര്‍ മാത്രമാണ്​ അറസ്റ്റിലായത്​. ഡയറക്ടര്‍മാരെ രക്ഷിക്കാനാണ്​ സര്‍ക്കാര്‍ നീക്കം. എന്നാല്‍ ക്രൈംബ്രാഞ്ച്​ അതിനെതിരുമാണ്​.

176 കേസുകളില്‍ ഓരോന്നിനും കമ്പനിയുമായി ബന്ധപ്പെട്ട്​ ബോര്‍ഡ്​ അംഗങ്ങള്‍ നടത്തിയ ഇടപാടുകള്‍, വയനാട്​, ബംഗളൂരു എന്നിവിടങ്ങളി​ലെ ഭൂമി ഇടപാടുകള്‍, നികുതി, ഇ.പി.എഫ്​ രേഖകള്‍, ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകള്‍ എന്നിങ്ങനെയുള്ള രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്​. കേസ്​ ഒത്തുതീര്‍പ്പാക്കാനുള്ളള ശ്രമവും നടക്കുന്നുണ്ട്​. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഒത്തുതീര്‍പ്പിന്​ തയാറാവാത്തതോടെ ബോര്‍ഡ്​ അംഗങ്ങളെ കൂടി പ്രതിചേര്‍ത്ത്​ കേസിന്റെ ദിശ മാറ്റാനാണ്​ ക്രൈംബ്രാഞ്ച്​ നീക്കം. സ്വന്തം നിലയില്‍ ജ്വല്ലറിയില്‍നിന്ന്​ സ്വര്‍ണം എടുത്തുകൊണ്ടുപോയ നാലു ഡയറക്ടര്‍മാര്‍ക്കെതിരെ ജില്ല പോലിസ് ​മേധാവിക്ക്​ നല്‍കിയ പരാതിയില്‍​ കേസെടുത്തിരുന്നില്ല. ഈ കേസ്​ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചും ആലോചനയുണ്ട്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...