പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു ; കെഎസ്ആർടിസിയുടെ ലാഭം കൂടാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

വിതുര : പൊന്മുടിയിലേക്ക് സർവീസിനായി ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ യാത്രാക്ലേശം ലഘൂകരിക്കാൻ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് ധാരണയായതായി ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞു. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി വന്നതിനു പിന്നാലെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വൈകിട്ട് ബസിൽ കയറാനുള്ള തള്ളിക്കയറ്റത്തെയും അപകടയാത്രയെയും കുറിച്ചുള്ള റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഉടൻ സർവീസ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

‘ബസ് ലഭ്യത ഉറപ്പായാൽ ഇന്നോ നാളെയോ തന്നെ തുടങ്ങാൻ തയാറാണ്. ബസിന്റെ സമയക്രമം പ്രധാനപ്പെട്ടതായതിനാൽ നെടുമങ്ങാട്, വിതുര കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെയും അഭിപ്രായം തേടും. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത് ഒരു ബസ് മാത്രമായിരിക്കും. ഈ സർവീസിന്റെ വരുമാനവും മറ്റും പരിശോധിച്ചശേഷം കൂടുതൽ സർ‌വീസുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ അധിക ഓർഡിനറി സർവീസുകൾ അയയ്ക്കാൻ നേരത്തെ നിർദേശം കൊടുത്തിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് ബസിൽ കയറേണ്ട ആളുകൾ ഒരു ബസിൽ തള്ളിക്കയറാൻ ശ്രമിച്ചത് ചർച്ചയായിരുന്നു.

ഇന്നലെയും തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല. പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തുന്നത് യാത്രാദുരിതം ലഘൂകരിക്കുന്നതിനൊപ്പം കെഎസ്ആർടിസിയുടെ വരുമാനവും കൂട്ടും. നിലവിൽ തിരുവനന്തപുരം– പൊന്മുടി റൂട്ടിൽ കല്ലാർ വരെ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടുന്നുണ്ട്. ‘ലിങ്ക് ബസുകൾ’ ഉൾപ്പെടെ പൊന്മുടി സർവീസിനായി പരിഗണിച്ചേക്കും. സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങുന്നതു സംബന്ധിച്ച് നിലവിൽ ചിന്തയില്ലെങ്കിലും സാധ്യത പരിശോധിക്കുമെന്നാണ് മന്ത്രിയുടെ ഓഫിസ് നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

0
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ...

എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു ; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

0
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ്...

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...