അടുത്ത മൂന്ന് മണിക്കൂറിൽ 9 ജില്ലകളിൽ മഴ പെയ്യും ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ ഏഴ് മണിക്ക് നൽകിയ അറിയിപ്പാണിത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതു കാരണമാണ് ഒരിടവേളയ്ക്ക് ശേഷം മഴ കനത്തത്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജൂലൈ 6 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ ‘കള്ളപ്പണ നിക്ഷേപം’ ; ഇഡി റെയ്ഡ്

0
കൊച്ചി : വിദേശത്തുനിന്ന് കേരളത്തിലേക്ക് കിലോക്കണക്കിന് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ മലയാളികൾ 'കള്ളപ്പണ...

ജോമോൻ ജോസ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായേക്കും

0
തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി ജോമോൻ ജോസിനെ നിയമിച്ചേക്കും....

വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു

0
നാഗാലാൻഡ്: വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു....

സമരക്കാരെ മ‍ർദിച്ചവരെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സിജെപി മാർച്ച്

0
ഡൽഹി : ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരെ മർദ്ദിച്ചവരെ സംരക്ഷിക്കുന്ന പോലീസ്...