ലോകത്തിലെ വേഗതയേറിയ ഇന്‍റർനെറ്റ് അവതരിപ്പിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ? ദൈർഘ്യമുള്ള ഒരു സിനിമ സെക്കന്റിൽ 150 തവണ കൈമാറാൻ സാധിക്കും എന്നുപറഞ്ഞാൽ അത് നമ്മളിൽ പലർക്കും അവിശ്വസനീയമായിരിക്കും. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നു. ചൈനയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സേവനത്തിന് സെക്കൻഡിൽ 1.2 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ കഴിയും. ഈ വേഗത നിലവിലെ ശരാശരി ഇന്റർനെറ്റ് വേഗതയേക്കാൾ പത്തിരട്ടി കൂടുതലാണ്. ഇത് സാധാരണയായി സെക്കൻഡിൽ 100 ജിബി എന്ന കണക്കിലാണ് പ്രവർത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അടുത്തിടെ നവീകരിച്ച അഞ്ചാം തലമുറ ഇന്റർനെറ്റ് 2 നെറ്റ്‌വർക്കിലൂടെ പോലും സെക്കൻഡിൽ 400 ജിഗാബൈറ്റ്സ് എന്ന പരമാവധി വേഗത മാത്രമാണ് ലഭിക്കുന്നത്.

പുതുതായി ലോഞ്ച് ചെയ്ത ഇന്റർനെറ്റിന്റെ ഇൻഫ്രാസ്ട്രക്ചർ 3,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ ഒരു വലിയ ശൃംഖലയിലൂടെ ബീജിംഗ്, വുഹാൻ, ഗ്വാങ്‌ഷു എന്നീ നഗരങ്ങളിലാണ് വേഗതയേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്. സിംഗുവ യൂണിവേഴ്സിറ്റി, ചൈന മൊബൈൽ, ഹുവാവേ ടെക്നോളജീസ്, സെർനെറ്റ് കോർപ്പറേഷൻ എന്നിവർ ചേർന്നാണ് വേഗതയേറിയ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്. ജൂലൈയിൽ ആക്ടീവ് ആയതിന് ശേഷം ഈ നെറ്റ്‌വർക്ക് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒരു സെക്കൻഡിൽ 150 ഹൈ-ഡെഫനിഷൻ ഫിലിമുകൾക്ക് തുല്യമായ ഡാറ്റ കൈമാറാൻ ഇന്റർനെറ്റിന് സാധിക്കുമെന്നാണ് ഹുവാവേ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലീ പറയുന്നത്. ആഗോള ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ നെറ്റ് വര്‍ക്കിന് സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...