വാഹനം നിർത്താതെ പോയതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിന് പാലാ പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ.തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി.  പെരുമ്പാവൂര്‍ സ്വദേശിയായ 17-കാരന് പാര്‍ത്ഥിപനെയാണ് പോലീസ് തല്ലിച്ചതച്ചത്. മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ വാഹന പരിശോധനയ്ക്കി ടെ പോലീസ് കൈ കാണിച്ചിരുന്നു. ലൈസൻസ് ഇല്ലാത്തതിനാല്‍ ഭയന്ന് പാര്‍ത്ഥിപൻ വണ്ടി നിര്‍ത്തിയില്ല. എന്നാൽ പോലീസ് കാറിനെ പിന്തുടര്‍ന്ന് വിദ്യാർത്ഥിയെ പിടികൂടി പാലാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്ന് പാര്‍ത്ഥിപൻ പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ച കാര്യം പുറത്തുപറഞ്ഞാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ.തോമസ് എന്നിവര്‍ ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപൻ ആരോപിച്ചിരുന്നു.  അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ശരിയെന്ന് ബോധ്യപെട്ടതോടെയാണ് ഗ്രേഡ് എസ്ഐയേയും എഎസ്ഐയേയും സസ്പെൻഡ് ചെയ്തത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...