കാസർകോ‍ഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാസർകോഡ്: കാസർകോ‍ഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പോലീസ് വ്യക്തമാക്കി. വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...