സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്തിനെയാണ് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. 40 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളിൽ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെയാണ് ജീവനക്കാർ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. പരിശോധനയിൽ ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ വിവരം പോലീസിന് കൈമാറി. ദൃശ്യങ്ങളും പോലീസിന് നൽകി.

പ്രീമിയം മദ്യ വിതരണ ശാലകളിൽ ഉപഭോക്താക്കൾക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്തായിരുന്നു മോഷണം. മോഷ്ടിക്കുന്ന മദ്യ കുപ്പികൾ വസ്ത്രത്തിനിടയിലും മറ്റും ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതി. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...