ഗുജറാത്തിൽ ഏഴ് വയസ്സുള്ള മകളെ ഭാര്യയുടെ മുന്നിൽ വെച്ച് കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിന​ഗ‌‌ർ : ഗുജറാത്തിൽ ഏഴ് വയസ്സുള്ള മകളെ ഭാര്യയുടെ മുന്നിൽ വെച്ച് കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ. വിജയ് സോളങ്കി എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് പെൺമക്കളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. അതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും ഒരു ആൺകുട്ടി ഉണ്ടാകാനുള്ള ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. 7 വയസുകാരി ഭൂമികയാണ് മരിച്ചത്. ജൂലൈ 10 ന് ആണ് സംഭവം. വിജയ് സോളങ്കിയും ഭാര്യ അഞ്ജനയും മകൾ ഭൂമികയും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ ദാരുണ സംഭവമുണ്ടായത്. തിരികെ വരുമ്പോൾ നർമ്മദ കനാലിനടുത്ത് വണ്ടി നിർത്തി കുട്ടിയെ അതിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി കനാലിൽ തള്ളിയിടുകയായിരുന്നു. നടന്ന സംഭവം ആരോടും പറയരുതെന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തു.

കായലിൽ മീനിനെ നോക്കുന്നതിനിടെ ഭൂമിക കാൽ വഴുതി കനാലിലേക്ക് വീണെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞതെന്ന് ഖേഡ ജില്ലാ പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. ആദ്യം അപകട മരണമായിട്ടായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സംശയം തോന്നിയ പോലീസ് പിന്നീടുള്ള ചോദ്യം ചെയ്യലിൽ അമ്മ അഞ്ജന കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ ഭർത്താവിന് ആൺകുട്ടികളില്ലാത്തതിൽ വിഷമമുണ്ടായിരുന്നുവെന്നും പലപ്പോഴും തന്നോട് വഴക്കിട്ടിരുന്നു എന്നും അഞ്ജന മൊഴി നൽകി. തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും തനിക്കെന്തെങ്കിലും പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് ഭർത്താവ് മകളെ കനാലിലേക്ക് എറിഞ്ഞുവെന്നും അമ്മ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...