മുന്‍ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു ; പി.സി ജോര്‍ജിന്‍റെ അറസ്റ്റിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വിദ്വേഷക്കേസിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്തത് മറ്റൊരു കേസിൽ ജാമ്യത്തിൽ കഴിയുന്ന പി.സി ജോർജിന് തിരിച്ചടിയാകും. ഇടുക്കി തൊടുപുഴയിൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തത്. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസിന് കടക്കേണ്ടി വരും. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം. എച്ച് ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി.

പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറിൽ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നിര്‍ദേശം നൽകിയത്. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...