ഈ അല്‍പ്പന്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും ; മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഫാത്തിമ തഹ്‌ലിയ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ കെ.ടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഈ അല്‍പ്പന്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം. മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലീലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇത് സംബന്ധിച്ച ചാറ്റുകള്‍ കൈവശമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പത്രം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലീല്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും സ്വപ്ന ആരോപിച്ചു. കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു.എ.ഇ അധികാരികളില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നും കെ.ടി ജലീല്‍ പറഞ്ഞതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രം നിരോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടതെന്നും പത്രം നിരോധിച്ചാല്‍ അത് രാഷ്ട്രീയപാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ജലീല്‍ സൂചിപ്പിച്ചതെന്നും സ്വപ്ന ആരോപിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...