കെ. സുധാകരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ : തലസ്ഥാനത്ത് ഫ്ലക്സുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ഫ്ലക്സ് ബോര്‍ഡുകൾ. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എംഎല്‍എ ഹോസ്റ്റലിനു മുന്നിലുമാണ് ബോ‍ര്‍ഡുകള്‍ സ്ഥാപിച്ചത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. ഘടകകക്ഷികളെല്ലാം അസംതൃപ്തരും ആശങ്കാകുലരുമായ സാഹചര്യത്തിൽ അതിന്റെ പ്രതിഫലനം യോഗത്തിലുണ്ടാകും. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്നു മുസ്‌ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടു കഴി‍ഞ്ഞു.

കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ തീർത്ത് മുന്നണിക്കു കൂടുതൽ കെട്ടുറപ്പും കരുത്തും നൽകാനുള്ള തിരക്കിട്ട നടപടികൾ വേണമെന്ന അഭിപ്രായം ഘടകകക്ഷികളിൽ ശക്തമാണ്. ഘടകകക്ഷികളിൽ ലീഗ് കരുത്തു തെളിയിച്ചതൊഴിച്ചാൽ എല്ലാവർക്കും ചോർച്ചകളാണു സംഭവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ അടിയന്തിരമായി തിരുത്തൽ നടപടികളിലേക്കു കടക്കേണ്ട സ്ഥിതിയാണു മുന്നണിക്ക്. തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്നു രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്തു നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...