കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തിനു സാധിച്ചു. രണ്ട് മെഡിക്കല്‍ കോളജുകളില്‍ പുതുതായി നൂറ് എം.ബി.ബി.എസ് സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. മഞ്ചേരി, പാരിപ്പള്ളി മെഡിക്കല്‍ കോളജുകളില്‍ പി.ജി വിദ്യാഭ്യാസം ആരംഭിച്ചു.

രണ്ടു സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തിന് സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സയ്ക്ക് സംസ്ഥാനത്ത് റോബോട്ടിക് സംവിധാനവും ആരംഭിച്ചു. സെര്‍വി സ്‌കാന്‍ പദ്ധതി സര്‍ജിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കോന്നിയുടെ അഭിമാനമായി മെഡിക്കല്‍ കോളജ് നിലനില്‍ക്കുന്നതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ജവമായ പ്രവര്‍ത്തനമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോന്നി മെഡിക്കല്‍ കോളജ് എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നാടിനും രാജ്യത്തിനും അഭിമാനമായി കോന്നി മെഡിക്കല്‍ കോളജ് മാറുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

അനുദിനം അതിവേഗം ആരേയും അതിശയിപ്പിക്കുന്ന നിലയിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ചയെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വികസനത്തിന്റെ പുതിയ മുഖം നല്‍കിയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും എംഎല്‍എ പറഞ്ഞു. നാല് നിലകളിലായി 1,65,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....