റവന്യൂ വകുപ്പ് അധികൃതരുടെ അനാസ്ഥ ; കരം അടക്കാനാകാതെ 17 കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചെറുതോണി : റവന്യൂ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം 17 കുടുംബങ്ങള്‍ കരമടക്കാനാവാതെ ബുദ്ധിമുട്ടുന്നു. തങ്കമണി വില്ലേജില്‍ 30 വര്‍ഷമായി കരമടച്ചിരുന്ന പാണ്ടിപ്പാറ സ്വദേശികളാണ് ഇപ്പോള്‍ കരമടക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നത്. ഇടുക്കി താലൂക്ക് രൂപവ്കരിക്കുന്നതിന് മുമ്പ് ഈ പ്രദേശം ഉടുമ്പന്‍ചോല താലൂക്കിലെ തങ്കമണി വില്ലേജിന്‍റെ പരിധിയിലായിരുന്നു.

ഇടുക്കി താലൂക്ക് രൂപവത്കരിച്ചപ്പോള്‍ 17 കുടുംബങ്ങളെയും ഇടുക്കി താലൂക്കില്‍പ്പെടുന്ന ഉപ്പുതോട് വില്ലേജിന്‍റെ പരിധിയിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച്‌ ഇവരുടെ രേഖകള്‍ തങ്കമണി വില്ലേജില്‍നിന്ന് ഒഴിവാക്കി ഇടുക്കി താലൂക്കിലേക്ക് ഫയല്‍ അയക്കുകയും 17 വീട്ടുകാര്‍ക്കും ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉപ്പുതോട് വില്ലേജില്‍ കരമടക്കാനെത്തിയപ്പോള്‍ അവിടെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും രേഖകളില്ലാത്തതിനാല്‍ കരമടക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.

ഇടുക്കി താലൂക്ക് ഓഫീസിലും കലക്ടര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി ആറുവര്‍ഷമായിട്ടും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കരമടക്കാത്തതിനാല്‍ വായ്പ, കാര്‍ഷിക സബ്സിഡി എന്നിവയൊന്നും ലഭിക്കുന്നുമില്ല. സ്ഥലം വില്‍ക്കാനോ വായ്പയെടുക്കാനോ കഴിയാത്തതിനാല്‍ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ മുടങ്ങുന്ന അവസ്ഥയാണ്.

ഇടുക്കി താലൂക്കിലെ ഉദ്യോഗസ്ഥര്‍ വില്ലേജിലേക്ക് ഫയല്‍ അയക്കാത്തതാണ് തടസ്സമായി പറയുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം 17 കുടുംബങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പട്ടയഭൂമിയുടെ കരമടക്കാന്‍ കഴിയാതെ ആറുവര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പ്രശ്നം ഇനിയും പരിഹരിക്കുന്നില്ലെങ്കില്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കാനാണ് കര്‍ഷകരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...