സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും പള്ളിക്കുടം ടിവിയുടെയും ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടൻ പ്രേംകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും എഴുത്തുകാരനും ചലച്ചിത്രതാരവുമായ പ്രേംകുമാർ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും പള്ളിക്കുടം ടിവിയുടെയും ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ കേരളത്തിലെ
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് പരിസ്ഥിതി അവബോധവും മാനവികതയും സഹജീവി സ്നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ ചെയർമാനായും ജുനൈദ് കൈപ്പാണി പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിക്കുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും വിദ്യാലയ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലാണ് പള്ളിക്കൂടം ടിവി. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ചെയർമാനും സുഗതൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചുവരുന്നു. വരും തലമുറകളിൽ നന്മയുടെ വെളിച്ചം വിതറുന്ന ഈ പ്രസ്ഥാനങ്ങളുടെ ക്രിയാത്മകവും ചലനാത്മകവുമായ പ്രവർത്തനങ്ങൾക്കാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് പ്രേംകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....