രാഷ്ട്രപതിയുടെ റഫറൻസിന്മേൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം വീണ്ടും ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിന്മേൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം വീണ്ടും ആരംഭിക്കും. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയിലാണ് റഫറൻസ്. സുപ്രിംകോടതി വിധിയിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും രാഷ്ട്രപതിയുടെ റഫറൻസ് അഭിപ്രായം തേടൽ മാത്രമെന്നും കേരളം നേരത്തേ അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ റഫറൻസ് കേന്ദ്ര സർക്കാരിന് വേണ്ടിയാണെന്നാണ് കേരളത്തിന്റെവാദം. രണ്ടംഗബഞ്ചിന്റെ വിധി തിരുത്താൻ ഭരണഘടന ബെഞ്ചിന് അധികാരമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം. ഗവർണ്ണർ ബില്ലുകൾ ദീർഘകാലം തടഞ്ഞുവെച്ചാൽ എന്താണ് പ്രതിവിധിയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി കഴിഞ്ഞ ആഴ്ച ചോദിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച വാദം കേൾക്കുന്നതിനിടെ തർക്കമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് സുപിംകോടതിയെ സമീപിക്കാനാവില്ലെന്നും അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് കോടതിക്ക് ഭരണഘടനാഭേദഗതി ചെയ്യാനാവില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ കോടതി കൈയുംകെട്ടി നോക്കി ഇരിക്കണോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് ഇതിന് മറുപടിയായി ചോദിച്ചിരുന്നു. നാല് സംസ്ഥാനമാണ് പരാതി പറഞ്ഞത്. ഭരണഘടനയുടെ കാവൽക്കാരാണ് കോടതിയെന്നും വർഷങ്ങളോളം ബില്ലിൽ ഗവർണർ അടയിരുന്നാൽ ജുഡീഷ്യൽ റിവ്യൂവിന് കോടതിക്ക് അധികാരമില്ലെന്ന് എങ്ങനെ പറയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രിംകോടതിക്കുണ്ടെന്ന് ബെഞ്ചംഗമായ ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. തമിഴ്‌നാട് ഗവർണർക്കെതിരായ കേസിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....