ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കടപ്പാകട: കൊല്ലത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കടപ്പാകട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികൻ അയത്തിൽ സ്വദേശി ഗ്ലാഡ്‍വിനാണ് മന്ത്രി രക്ഷകനായത്. കൊല്ലത്തെ എൽ ഡി എഫ് യോഗം കഴിഞ്ഞ് രാത്രി പത്ത് മണിയോട് കൂടി മന്ത്രി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു ബൈക്ക് യാത്രികനായ യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾറൂമിൽ നിന്നും പോലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരും വഴി ഉറങ്ങിപോയതാണ് അപകടകാരണം. തലക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ് വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ട‍മാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....