പത്തനംതിട്ട ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു ; വെണ്‍കുറിഞ്ഞി, ചേത്തയ്ക്കല്‍ സഹകരണ ബാങ്കുകളുടെ പരിധി രഹസ്യമായി മാറ്റി – പ്രതിഷേധവുമായി സഹകാരികള്‍

For full experience, Download our mobile application:
Get it on Google Play

ചേത്തയ്ക്കല്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ അവിഹിത സ്വാധീനം ഉപയോഗിച്ചെന്ന് വെണ്‍കുറിഞ്ഞി ബാങ്കിലെ അംഗങ്ങള്‍ 

റാന്നി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വെണ്‍കുറിഞ്ഞി, ചേത്തയ്ക്കല്‍ സഹകരണ ബാങ്കുകളുടെ പരിധി രഹസ്യമായി മാറ്റി. ഇതിനെതിരെ വെണ്‍കുറിഞ്ഞി സഹകരണ ബാങ്കിലെ സഹകാരികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ജോയിന്റ് രജിസ്ട്രാറുടെ നടപടി ഗുരുതരമായ ക്രമക്കേട് ആണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അംഗങ്ങള്‍ പറഞ്ഞു. വെണ്‍കുറിഞ്ഞി, ചേത്തയ്ക്കല്‍ സഹകരണ ബാങ്കുകളുടെ പരിധിയാണ് സഹകരണ വകുപ്പ് പുനര്‍നിശ്ചയിച്ചത്. വില്ലേജ് പരിധിയുടെ പേരില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം നീക്കം നടന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് സഹകാരികളുടെ ആവശ്യം. ചേത്തയ്ക്കല്‍ സഹകരണ ബാങ്ക് പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലും വെണ്‍കുറിഞ്ഞി ബാങ്ക് പൂര്‍ണ്ണമായും വെച്ചൂച്ചിറ പഞ്ചായത്തിലുമായിരുന്നു പരിധി. ഇപ്പോള്‍ വില്ലേജ് അടിസ്ഥാനത്തില്‍ പരിധി പുതുക്കാന്‍ തീരുമാനം എടുത്തതോടെ ആണ് സഹകാരികള്‍ ആശങ്കയിലായത്.

വെട്ടിക്കുറച്ച പരിധിയില്‍ ഉള്‍പ്പെടുന്ന ബാങ്ക് ഡയറക്ടര്‍ബോര്‍ഡംഗങ്ങളുടെ സ്ഥാനവും ത്രിശങ്കുവിലായി. നിലവില്‍ ചേത്തയ്ക്കല്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. അതുകൊണ്ട് തന്നെ അഡ്മിനിസ്ട്രേറ്റർക്കു അനുകൂലമായി ഉത്തരവുണ്ടായതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെണ്‍കുറിഞ്ഞി സഹകരണ ബാങ്കിന്റെ ചേത്തയ്ക്കല്‍ വില്ലേജില്‍ ഉൾപ്പെട്ട ഏതാനും പഞ്ചായത്ത്‌ വാർഡുകൾ ചേത്തയ്ക്കല്‍ സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയോട് ഇപ്പോള്‍ കൂട്ടിച്ചേർക്കപ്പെട്ടു. ഇതോടെ നൂറുകണക്കിന് വെണ്‍കുറിഞ്ഞി സഹകരണ സംഘത്തിലെ അംഗങ്ങൾ പ്രവർത്തനപരിധിക്കു പുറത്താകും. ഇവരുടെ അംഗത്വം ഭാവിയിൽ ഒഴിവാക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. നിലവിൽ വെണ്‍കുറിഞ്ഞി സംഘത്തിലെ രണ്ട് ബോർഡ്‌ അംഗങ്ങൾ ഈ ഉത്തരവ് കാരണം അയോഗ്യരാക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉത്തരവ് പുനപരിശോധിക്കണമെന്ന് വെണ്‍കുറിഞ്ഞി സംഘത്തിന്റെ അംഗങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...