കുമ്മണ്ണൂർ എസ് എൻ ഡി പി ശാഖയിലെ സാമ്പത്തിക ക്രമക്കേട് : ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്മണ്ണൂർ 4677 നമ്പർ എസ് എൻ ഡി പി ശാഖയിലെ ഗുരുദേവക്ഷേത്ര നിർമ്മാണവുമായി ബന്ധപെട്ട് നടന്ന സാമ്പത്തിക ക്രമക്കേടിൽ ശാഖാഭാരവാഹികൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ എതിർ കക്ഷികൾ ആയ ഐരവൺ തോപ്പിൽ വീട്ടിൽ ശോഭന, കുമ്മണ്ണൂർ ശ്രീഭവനം ജയചന്ദ്രൻ, ഐരവൺ സത്യവിലാസം എം പി പ്രഭ എന്നിവർക്ക് എതിരെയാണ് ഭാരവാഹികൾ പോലീസിൽ പരാതി നൽകിയത്. 2017 മുതൽ ശാഖ ഭരണ സമിതി അംഗങ്ങൾ ആയിരുന്ന എതിർ കക്ഷികൾ.

2019 ൽ ക്ഷേത്ര നിർമ്മാണത്തിന് 8.85325/ – രൂപ ചിലവാക്കിയിരുന്നതായി ശാഖ അംഗങ്ങളെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ 2023 ൽ നിലവിൽ വന്ന ഭരണ സമിതി കണക്കുകൾ പുനപരിശോധിക്കുകയും കണക്കിൽ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ചെയ്തു. ഈ കണക്കുകൾ വീണ്ടും പുനപരിശോധിക്കാൻ നിലവിലെ ഭരണ സമിതിയെ ചുമതലപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട എസ് എൻ ഡി പി യൂണിയനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് എതിർ കക്ഷികളെ യൂണിയൻ മൂന്ന് തവണ വിളിപ്പിക്കുകയും 2019-20 വർഷത്തെ നാൾ വഴി ബുക്ക് ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബുക്ക് ഹാജരാക്കിയില്ലെന്ന് മാത്രമല്ല എതിർ കക്ഷികൾ ഹാജരായതുമില്ല.

പത്തനംതിട്ട എസ് എൻ ഡി പി യുണിയന്റെ കത്ത് പ്രകാരം എതിർ കക്ഷിക്കൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ശാഖ ഭരണ സമിതി ഗുരുക്ഷേത്രത്തിന്റെ എസ്റ്റിമേറ്റ് എടുക്കുവാനും കണക്കുകൾ ഓഡിറ്റ് ചെയ്യുവാനും ചുമതലപെടുത്തി. എസ്റ്റിമേറ്റ് പ്രകാരം 2.24600 രൂപ ആണെന്ന് കണ്ടെത്തി. ഓഡിറ്റ് പ്രകാരം 590.566 രൂപയുടെ ക്രമക്കേട് കണ്ടെത്തി. 2017 മുതൽ 23 വരെയുള്ള കാലയളവിലെ മുൻ ഭരണ സമിതിയിലെ മറ്റ് കണക്കുകളിലും വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...