ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനുള്ള നീക്കവുമായി കേജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലായതോടെ ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാവുകയാണ്. സാമൂഹികനീതി വകുപ്പ് മന്ത്രി രാജിവെച്ചത് ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനായില്ലെന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനിടെ കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കിയതും എഎപിക്ക് തിരിച്ചടിയായി. ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനാണ് കെജ്‌രിവാളിന്റെ ഇപ്പോഴത്തെ നീക്കം. പതിനഞ്ച് ദിവസത്തേക്കാണ് കേജ്‌രിവാളിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍ ഫയലുകള്‍ നോക്കാന്‍ കേജ്‌രിവാളിന്
അനുമതിയില്ല. അതിനാല്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജി വെച്ചതും വകുപ്പുകള്‍ ഇനി ആര്‍ക്ക് നല്‍കുമെന്നതും ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച കേജ്‌രിവാൾ കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാന്‍ ശ്രമം നടത്തിയേക്കുമെന്നാണ് സൂചനകള്‍. ഇതിനിടെ കേജ്‌രിവാളിനെ ജയിലില്‍ കാണാന്‍ അനുമതിയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറിയെ വിജിലന്‍സ് വിഭാഗം നീക്കിയതും എഎപിയില്‍ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. നിയമനം ചട്ടവിരുദ്ധം എന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കിയത്. കേജ്‌രിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് 21ന് കേജ്‌രിവാൾ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളില്‍ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ ജയില്‍ മോചിതനായ സഞ്ജയ് സിങ്, സന്ദീപ് പാഠക്, എന്‍ഡി ഗുപ്ത എന്നിവര്‍ മാത്രമാണ് സമരങ്ങളിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...