കോന്നി മെഡിക്കൽ കോളേജിലെ തീപിടുത്തം : സുരക്ഷാ സംവിധാനത്തിലെ പാളിച്ചയെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി മെഡിക്കല്‍ കോളേജിലെ ഐസിയുവിന് സമീപമുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമെന്ന് എസ്ഡിപിഐ കോന്നി മണ്ഡലം പ്രസിഡന്റ് സബീർ കോന്നി പറഞ്ഞു. സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാണ്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തണം. ജനറേറ്റർ റൂമിലാണ് തീ പിടിച്ചത്. ഇതിനു സമീപത്താണ് ഐസിയുവും ലേബർ റൂമും പ്രവർത്തിച്ചിരുന്നത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടന്നതിനാൽ വലിയ അപകടം ഒഴിവായി.

ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി അധികനാൾ പിന്നിടും മുമ്പുണ്ടായ തീപിടുത്തത്തിൽ രോഗികൾക്ക് ഉണ്ടായ ആശങ്ക പരിഹരിക്കണം. സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ബദൽ സംവിധാനങ്ങൽ ഒരുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അപകട വിവരം അറിഞ്ഞുയുടൻ എസ്ഡിപിഐ നേതാക്കളും പ്രവർത്തകരും ആശുപത്രിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...