ദുരന്തം ഒഴിവാകാന്‍ കാരണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ സമയോചിത ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടലാണ് തീ പടര്‍ന്നപ്പോള്‍ വലിയ ദുരന്തം ഉണ്ടാകാതിരുന്നതിന് പ്രധാന കാരണം. കോന്നി മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രാവണിന്റെ  നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം നിലയിലെ ലക്ചര്‍ ഹാളില്‍ ക്ലാസ് നടക്കുന്ന സമയമാണ് മെഡിക്കല്‍ കോളേജ്  ജനറേറ്റര്‍ റൂമില്‍ വന്‍ അഗ്നിബാധ ഉണ്ടായത്.

അഗ്നിബാധയെ തുടര്‍ന്ന് അലാറം അടിക്കുകയും കറുത്ത പുക മെഡിക്കല്‍ കോളേജിലെ ലക്ച്ചര്‍ ഹാളിലേക്കും പീഡിയാട്രിക് വാര്‍ഡിലേക്കുമെല്ലാം കയറുന്നത് കണ്ടതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തിയില്‍ ആയിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് ആളുകളെ ഇവിടെ നിന്ന് മാറ്റുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തതോടെ ആണ് വലിയ ദുരന്തം ഒഴിവാക്കാനായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ ആശുപത്രിയിലേക്ക് കയറ്റുവാനും വിദ്യാര്‍ഥികള്‍ മുന്നിട്ടുനിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...