വിനോദയാത്രാ സംഘത്തിന്റെ ബസിന് അടൂരിന് സമീപം തീ പിടിച്ചു : അപകടം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ 30 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന്‍റെ എൻജിൻ ഭാഗത്ത് തീ പടർന്നു. മഹർഷിക്കാവ് ഭാഗത്ത് വെച്ച് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ആളുകൾ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയപ്പോൾ ഡ്രൈവർ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടൻ നാട്ടുകാർ വിവരം അടൂർ ഫയർഫോഴ്‌സിനെ അറിയിച്ചു. ടൂറിസ്റ്റ് ബസ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു. ഗുജറാത്ത് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം വശത്തേക്ക് ഒതുക്കി നിർത്തി ആളുകളെ എല്ലാം മുൻവശത്തെ വാതിൽ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു.

അല്പം വൈകിയിരുന്നെങ്കിൽ വാഹനത്തിലെ ഇലക്ട്രിക് കേബിളുകൾ കത്തി സെൻസറുകൾ പ്രവർത്തിക്കാതെ മുൻ വശത്തെ വാതിൽ തുറക്കാൻ കഴിയാതെ യാത്രക്കാർ ബസ്സിനുള്ളിൽ കുടുങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അത്യാഹിതം ഒഴിവായത് ഡ്രൈവർ ആകാശിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ്. അടിയന്തര സാഹചര്യത്തിൽ ആളുകൾക്ക് രക്ഷപ്പെടുന്നതിന് വേണ്ട എമർജൻസി വാതിലുകൾ ബസിൽ ഉണ്ടായിരുന്നുമില്ല. ഫയർ ഫോഴ്സ് എത്തുമ്പോൾ വണ്ടിക്കുള്ളിൽ നിറയെ പുക നിറഞ്ഞ് ശ്വസിക്കാൻ പോലും ആകാത്ത അവസ്ഥയിൽ ആയിരുന്നു. ഉടൻ ബസിന്‍റെ റൂഫ് ടോപ്പ് ഉയർത്തി പുക പുറത്തേക്ക് തുറന്ന് വിട്ടു. ഡ്രൈവർ ക്യാബിനുള്ളിൽ കയറി തീ, വെള്ളം പമ്പ് ചെയ്ത് പൂർണ്ണമായും അണച്ചു. കനത്ത ചൂടിൽ എൻജിൻ ഓയിൽ ടാങ്കിന്‍റെ അടപ്പ് തെറിച്ച് എൻജിൻ ഓയിൽ പൂർണ്ണമായും കത്തിയിരുന്നു. എൻജിന്‍റെ ഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...