തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതി നൽകി. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃത്താല ഡോ. കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂൾ ഓഫീസിന് പിൻവശത്തെ ബസ് ഷഡിൻ്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്. ഉടൻ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് രാമചന്ദ്രൻ, ഓഫീസ് അറ്റൻഡർ അബ്ദുൾ കബീർ, പരിസരവാസികൾ എന്നിവർ ചേർന്ന് വെള്ളമൊഴിച്ച് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. ഉടൻ തന്നെ പട്ടാമ്പിയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.

തീ അണക്കുന്നതിനിടെ മേൽക്കൂരയിൽ പാതി കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷ്ണം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത വെളിവാകുന്നത്. താഴെ സമീപത്തായി കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടത്തിനരികിൽ അജ്ഞാതരായ മൂവർ സംഘത്തെ സമീപത്ത് ആട് മേയ്ക്കുകയായിരുന്ന വയോധികൻ കാണുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തര പേപ്പറുകളും ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും സൂക്ഷിക്കാറുള്ള മുറിയുടെ തൊട്ടടുത്തായുള്ള തീ പിടിത്തത്തെ സ്കൂൾ അധികൃതർ അതീവ ഗൗരവകരമായാണ് കാണുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് തൃത്താല പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....