Thursday, March 6, 2025 6:41 am

ആവർത്തന വിരസതയാണ് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൻ്റെ മുഖ്യസവിശേഷത ; എം ജി കണ്ണൻ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പറഞ്ഞത് തന്നെ വീണ്ടും പറയുന്ന ആവർത്തന വിരസതയാണ് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൻ്റെ മുഖ്യസവിശേഷതയെന്ന് ഡി സി സി വൈസ് പ്രസിഡൻ്റ് എം ജി കണ്ണൻ. ഭൂനികുതി 50% വർദ്ധിപ്പിച്ചു റബ്ബറിൻ്റെ താങ്ങുവില വർദ്ധിപ്പിച്ചില്ല. സ്കോളർഷിപ്പുകളും പട്ടികജാതി-പട്ടികവർഗ്ഗ സ്കോളർഷിപ്പുകളും വെട്ടിച്ചുരുക്കി വില കയറ്റം തടയാനോ വിപണിയിൽ ഇടപെടാൻ സപ്ലൈകോയെ സഹായിക്കാനോ ശ്രമിച്ചില്ല. ക്ഷേമനിധി ബോർഡിൽ നിന്നും ലഭിക്കുന്ന പെൻഷൻ കുടിശിക പൂർണ്ണമായും എന്നു നൽകുമെന്ന് പറഞ്ഞിട്ടില്ല. പദ്ധതി പ്രഖ്യാപനങ്ങളുടെ പ്രളയം ആണെന്നും പുതുമയില്ലാത്ത ഭാവന മാത്രമായ ഇലക്ഷൻ സ്റ്റൻഡ് ബജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി കുടുബ സംഗമം പാണൂർ മുരുപ്പേൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിൽസൺ മാത്യൂവിൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ. ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, സഖറിയ വർഗ്ഗീസ്, അജികുമാർ രണ്ടാംകുറ്റി, ഗീതാ ദേവി, കെ സുന്ദരേശൻ, പ്രകാശ് ജോൺ, സുരേഷ് മുല്ലൂർ, വല്ലാറ്റൂർ വാസുദേവൻ പിള്ള, എസ് കരുണാകരൻ, ജോസ് പാണൂർ, ജോൺ ഡി, ശശിധരക്കുറുപ്പ്, അനിൽ പാണൂർ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൻ സ്പിരിറ്റ് വേട്ട ; പിടികൂടിയത് 10000 ലിറ്റർ സ്പിരിറ്റ്

0
താനൂർ : താനൂർ പുത്തൻ തെരുവിൽ വെച്ച് ഗോവയിൽ നിന്നു തൃശൂരിലേക്ക്...

വധശിക്ഷ നടപ്പാക്കപ്പെട്ട മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് പ്രവാസി സംഘടനകൾ

0
അബുദാബി : യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ...

ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ മാർച്ച് തുടങ്ങി

0
ചണ്ഡീഗഡ് : കർഷക സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ...

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ പലയിടങ്ങളിലും...