കോന്നി : കോന്നി പൂവൻപാറയിൽ അപകടത്തിൽ പരിക്കേറ്റ യുവാവിനെ കോന്നി ഫയർ ഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു. മലയാലപ്പുഴ സ്വദേശി വിനീത് (36)നാണ് പരിക്ക് സംഭവിച്ചത്. രാവിലെ 9 മണിയോടെ പരിക്ക് പറ്റി അവശനിലയിൽ റോഡിൽ കിടന്ന ഇയാൾ നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും കോന്നി ഫയർ ഫോഴ്‌സിൽ അറിയിച്ചതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഇയാൾക്ക് കാലിനും തലയ്ക്കും കൈക്കും മുറിവേറ്റതായി ഫയർ ഫോഴ്സ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ആളെ ഫയർ ഫയർ ഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു
RECENT NEWS
Advertisment